
കൊല്ലങ്കോട്: പറമ്പിക്കുളം ആളിയാർ പ്രകാരം ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ച് കൃഷി നടത്തുന്ന കർഷകർ ചിറ്റൂർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കെ.ബാബു എം.എൽ.എ, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായിരാധ, രമാധരൻ ജനപ്രതിധികളും രാഷ്ട്രീയ നേതാക്കുമായി എക്സിക്യൂട്ടീവ് എൻജിനീയർ നടത്തിയ ചർച്ച നടത്തി.
കരാർ പ്രകാരം നാളിതു വരെ ലഭിക്കാത്തതും നിലവിൽ ജനുവരി മാസം ലഭിക്കേണ്ട അർഹതപ്പെട്ട വെള്ളം ലഭിക്കാൻ ഗവ: തലത്തിൽ ഇടപെടണമെന്നും അല്ലാത്ത പക്ഷം തുടർപ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കർഷ പ്രതിനിധികൾ പ്രഖ്യാപിച്ചതിനു ശേഷം കൃഷിക്കാർ പിരിഞ്ഞു പോയി.