kho-kho

കോങ്ങാട്: കേരള എക്‌സൈസ് വകുപ്പ് പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ സംഘടിപ്പിച്ച ജില്ലാതല ഖോ ഖോ മത്സരത്തിൽ ആലത്തൂർ എക്‌സൈസ് സർക്കിൾ പ്രതിനിധീകരിച്ചു എസ്.എം.എം.എച്ച്.എസ്.എസ് പഴമ്പാലക്കോട് വിജയികളായി. പാലക്കാട് എക്‌സൈസ് ഡിവിഷനെ പ്രതിനിധീകരിച്ച് ഹയർസെക്കൻഡറി സ്‌കൂൾ കേരളശ്ശേരി റണ്ണറപ്പായി. കേരളശ്ശേരി എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. വിമുക്തി മിഷൻ പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പ്രിൻസ് ബാബു മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.രാജീവ്, പ്രിൻസിപ്പൽ എൻ.എസ്.സിനു, പ്രധാനാദ്ധ്യാപിക ഇൻചാർജ് ആർ.കവിത, മാനേജ്‌മെന്റ് കമ്മിറ്റിയംഗം സി.എസ്.ശങ്കരൻ, പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി കെ.കെ.തുളസിദേവി, വിമുക്തി കോഓർഡിനേറ്റർ കെ.അഭിലാഷ്, പ്രിവന്റിവ് ഓഫീസർ എം.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.