con

പാലക്കാട്: സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.
പ്രകടനവുമായെത്തിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. അറസ്റ്റിലായ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിലും മുദ്രാവാക്യം വിളിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, സംസ്ഥാന ഭാരവാഹികളായ പ്രതീഷ് മാധവൻ, ഷഫീഖ് അത്തിക്കോട്, ജിതേഷ് നാരായണൻ, അരുൺകുമാർ പാലകുറുശി, ജില്ലാ ഭാരവാഹികളായ ഇ.കെ.ജസീൽ, രതീഷ് പുതുശേരി, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, പി.ടി.അജ്മൽ, മുഹമ്മദ് ഖിസാൻ, ദിലീപ് കുമാർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം, മണ്ഡലം പ്രസിഡന്റുമാരായ പി.എസ്.വിപിൻ, എൻ.ശ്രീകുമാർ, കെ.എ.നവാസ്, പ്രിയദർശിനി,​ കൺവീനർ സ്മിജ രാജൻ എന്നിവർ നേതൃത്വം നൽകി.