
നെന്മാറ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ കൃഷിയിടങ്ങളും കർഷകരെയും സന്ദർശിച്ചു. നെന്മാറ നേതാജി ആർട്സ് ആൻഡ് സയൻസ് കോളേജ് സാമ്പത്തികശാസ്ത്രം വിദ്യാർത്ഥികളാണ് കൃഷിയെ അറിയാൻ എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പോത്തുണ്ടി കോതശ്ശേരിയിലെ കൃഷിയിടങ്ങൾ സന്ദർശിച്ചത്.
കൃഷിയെ സംബന്ധിച്ച ചർച്ചകളും ആധുനിക കൃഷി രീതികളെക്കുറിച്ച് വിദ്യാർത്ഥികൾ കർഷകരുമായി സംവദിച്ചു.
വാർഡ് മെമ്പർ കെ.ജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വി.ഫൽഗുണൻ അദ്ധ്യക്ഷനായി. സാമ്പത്തിക ശാസ്ത്രം അസിസ്റ്റന്റ് പ്രൊഫ. ടി.ശരണ്യ സംസാരിച്ചു.
പ്രദേശത്തെ പ്രമുഖ കർഷകരായ കലാകാരൻ ചാട്ടിയോട്, ചന്ദ്രൻ, വിശ്വനാഥൻ ചാട്ടിയോട്, മംഗളം ജോർജ്, സുരേഷ് കുമാർ ചെമ്മന്തോട്, സത്യശീലൻ നായർ അകമ്പാടം, ബാലൻ മാട്ടായി എന്നിവരെ ആദരിച്ചു.