congress-puthur

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ ചന്ത ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രമേശ് നേതൃത്വം നൽകി. പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് ഉദ്ഘാടനം ചെയ്തു. പ്രഭുൽ കുമാർ, ഷെരീഫ് റഹ്മാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വിഷ്ണു, അഷറഫ് കല്ലേപ്പുള്ളി, എം.സിദ്ധാർത്ഥൻ, ഹക്കീം പുത്തൂർ, ഷിബു പുത്തൂർ, എൽ.എൻ.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.