
മണ്ണാർക്കാട്: കോ ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് താലൂക്ക് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഓപ്പറേറ്റീവ് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡന്റ് എസ്.ഗോപിനാഥൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി.മനോമോഹനൻ, ബാലസുബ്രഹ്മണ്യൻ, പി.എ.മുഹമ്മദ്, ഗോപാലകൃഷ്ണൻ, ജനാർദനൻ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണവും നിർത്തലാക്കിയ ക്ഷാമബത്തയും അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.