
കൊല്ലങ്കോട്: കർഷക ഭവന സന്ദർശനത്തിന്റെ ഭാഗമായി കർഷകമോർച്ച പാലക്കാട് ജില്ല കൊല്ലങ്കോട് പഞ്ചായത്തിലെ സമ്മിശ്ര കർഷകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ടി.സഹദേവന്റെ ഭവന സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ , കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.വേണു ജില്ലാ ജനറൽ സെക്രട്ടറി ആർ.രമേശ്, ചെന്താമര നാരായണസ്വാമി ഉണ്ണി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസ് ചുവട്ടുപാടം എന്നിവർ പങ്കെടുത്തു.