
ചിറ്റൂർ: ചിറ്റൂർഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ബോയ്സ് നാഷണൽ സർവ്വീസ് സ്‌കീം നിർമ്മിച്ച സ്‌നേഹാരാമം പദ്ധതി ചിറ്റൂർ തത്തമംഗലം നഗരസഭാ അദ്ധ്യക്ഷ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു.
ഗവ.ടി.ടി.ഐയ്ക്ക് മുന്നിലാണ് സ്‌നേഹാരാമം നിർമ്മിച്ചത്. പി.ടി.എ പ്രസിഡന്റ് കെ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. തത്തമംഗലംനഗരസഭാ കൗൺസിലർ എം.മുകേഷ്, ടി.ടി.ഐ പ്രിൻസിപ്പൽ എ.എ.ടെസി മോൾ, ഉണ്ണികൃഷ്ണൻ, പി.എച്ച്.ഐമാരായ സ്വപ്ന, വിനയൻ എന്നിവർ പങ്കെടുത്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.സി.ഷൈന, എൻ.എസ്.എസ് പോഗ്രാം ഓഫീസർ കെ.കെ.നിത്യ സംസാരിച്ചു.