insentive

മുതലമട: (കിഴക്ക്) ക്ഷീര വികസന സഹകരണ സംഘത്തിൽ 2023-2024 സാമ്പത്തിക വർഷത്തെ ഇൻസെന്റീവ് വിതരണം ചെയ്തു. സഹകരണ സംഘത്തിൽ പാൽ അളന്ന 511 ക്ഷീര കർഷകർക്ക് സംഘം ഹെഡ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ചാണ് വിതരണം ചെയ്തത്.

സംഘം പ്രസിഡന്റ് പി.മാധവൻ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകന് ഇൻസെന്റീവ് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി, സെക്രട്ടറി ഇൻചാർജ് പ്രമീള എന്നിവർ സംസാരിച്ചു.