
ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം മേട്ടുപ്പാളയം ശാഖാവാർഷിക പൊതുയോഗം ശാഖാപ്രസിഡന്റ് കെ.ശിവരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ.ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി എം.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. കെ.കെ.ചിദംബരൻ മുഖ്യപ്രഭാഷണം നടത്തി. എ.സുദേവൻ, എൻ.രാമചന്ദ്രൻ, സി.കേശവൻ, എം.ഹരിഹരസുധൻ, വിപിൻ ചന്ദ്രൻ, കെ.വിജയൻ എന്നിവർ സംസാരിച്ചു.