
പാലക്കാട്: ജില്ല സഹോദയ എലപ്പുള്ളി ക്ലസ്റ്റർ സ്‌കൂളുകളിലെ പത്താം ക്ലാസ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർക്കുള്ള ഒരു ദിവസത്തെ ശില്പശാല ശ്രീ നാരായണ പബ്ലിക് സ്‌കൂൾ എലപ്പുള്ളിയിൽ വെച്ച് നടന്നു. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഭവദാസ്, എ.കെ.വാസദേവൻ, രവി എലപ്പുള്ളി, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്.ലെസീത എന്നിവർ പങ്കെടുത്തു.