
ചിറ്റൂർ: എസ്.എൻ.ഡി.പി പട്ടഞ്ചേരി ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ശാഖ പ്രസിഡന്റ് വി. വിഷ്ണുദാസിന്റെ ആദ്ധ്യക്ഷതയിൽ കൂടി. വാർഷിക പൊതുയോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ. ഫൽഗുനൻ ഉദ്ഘടനം ചെയ്തു. ശാഖ സെക്രട്ടറി ആർ.തീത്തുണി സ്വാഗതം പറഞ്ഞു. എ.സുദേവൻ, യോഗം ഡയറക്ടർ എൻ. രാമചന്ദ്രൻ, ചിറ്റൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിപിൻ ചന്ദ്രൻ, എൻ.ചേന്തു, ടി. കെ.ഭരത്കുമാർ എന്നിവർ സംസാരിച്ചു.