
ചിറ്റൂർ: ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോട് അനുബന്ധിച്ച് ഇറക്കിയ റാഗികൃഷി വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ ഗിരി. ടി. റാഗി കതിർ കൊയ്‌തെടുത്ത് കൊണ്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജിത.ആർ .സ്റ്റാഫ് സെക്രട്ടറി സിന്ധു.കെ അധ്യാപകരായ ഷീജ.എസ് സൂര്യസുത.ബി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നാഷണൽ സർവീസ് സ്‌കീമിന്റെ ഈ വർഷത്തെ സംസ്ഥാന തല പ്രൊജക്ടാണ് 'ശ്രീ അന്ന പോഷൺമാഹ്' എന്ന പേരിലുള്ള ചെറുധാന്യ കൃഷി സ്‌കൂളിനടുത്ത് വാൽമുട്ടി പാടശേഖര സമിതിയിലെ കർഷകന്റെ അരഏക്കറോളം വരുന്ന കൃഷി സ്ഥലം ഏറ്റെടുത്താണ് കുട്ടികൾ റാഗി കൃഷി ചെയ്തത്.