sndp

പാലക്കാട്: മഹാകവി കുമാരനാശാൻ തൂലിക പടവാളാക്കിയ നവോത്ഥാന നായകനാണെന്ന് പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് പറഞ്ഞു. ജാതി ചിന്തയും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന നമ്മുടെ നാടിനെ നിരന്തരം തന്റെ കൃതികളിലൂടെ വിമർശനത്തിലൂടെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റുവാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എൻ.ഡിപി യോഗം യൂത്ത് മൂവ്‌മെന്റും വനിതാ സംഘവും സംയുക്തമായി സംഘടിപ്പിച്ച കുമാരനാശാൻ 100-ാമത് സ്മൃതി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വി.സുരേഷ് അദ്ധ്യക്ഷനായി. വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരൻ, യോഗം ഡയറക്ടർ ജി.രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിവിൻ ശിവദാസ്, വനിതാ സംഘം പ്രസിഡന്റ് പ്രെമകുമാരി ശിവദാസ്, പ്രജീഷ് പ്ലാക്കൽ, യൂണിയൻ കൗൺസിലർ രാജേഷ് വേനോലി, ഉഷ രവീന്ദ്രൻ, ജ്യോതി ഉണ്ണികൃഷ്ണൻ, സുജാത വെണ്ണക്കര, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് പ്രത്യുഷ് കുമാർ എന്നിവർ സംസാരിച്ചു.