dalit-congress

പാലക്കാട്: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ നേതൃത്വ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.നാരായണസ്വാമിയുടെ അദ്ധ്യക്ഷതയിൽ ജവഹർഭവനിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കോണഗ്രസ് പ്രസിഡന്റ് എ.തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി. പട്ടിക വിഭാഗത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ നേതൃത്വ സമ്മേളനം തീരുമാനിച്ചു.

ദളിത് കോൺഗ്രസ് പ്രവർത്തനം താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ബ്ലോക്ക് കമ്മിറ്റികളും പുന സംഘടിപ്പിച്ച് പ്രസിഡന്റുമാരെ സംസ്ഥാന പ്രസിഡന്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി സി.പ്രേംനവാസ്, ഇ.എസ്.ബൈജു, ജനറൽ സെക്രട്ടറിമാരായ പി.കെ.അപ്പുണ്ണി, എസ്. കൃഷ്ണകുമാർ, കെ.ഉമാശങ്കർ, സുധാകരൻ നീലടി, വി.എം.സരോജിനി, ഗീതാ മണികണ്ഠൻ, എ.പി.ശ്രീധരൻ, കെ. വേണുഗോപാൽ, വിജയൻ ഓടനൂർ.