
കൊല്ലങ്കോട്: കൊടുവായൂർ നൊച്ചൂർ ശാന്തി ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ രഥോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ രഥോത്സവത്തിനുള്ള കൊടിയേറ്റം നടന്നത് മുതൽ നൊച്ചൂർ അഗ്രഹാര വീഥികൾ ഭക്തിസാന്ദ്രമായി. ഉത്സവത്തോട് അനുബന്ധിച്ച് വിശേഷാൽ പൂജകളും സാംസ്കാരിക പരിപാടികളും നടന്നു.
ഇന്നലെ രാവിലെ തിരുമാജ്ഞാനത്തോടെ രഥ പ്രയാണത്തിനുള്ള ആരംഭം കുറിച്ചു. തുടർന്ന് ചതുശതം മഹാനിവേദ്യം, മഹാ ദീപാരാധന, ഉച്ചക്ക് ശേഷം അഗ്രഹാര വീഥികളെ ആഘോഷ തിമിർപ്പിലാക്കി രഥ പ്രയാണം നടന്നു.