surya-gold

പാലക്കാട്: കുഴൽമന്ദം ആസ്ഥാനമായുള്ള സൂര്യ ഗോൾഡ് ലോണിന്റെ പുതിയ ശാഖാ ഒലവക്കോട് പ്രവർത്തനം ആരംഭിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സൂര്യ ഗോൾഡ് ചെയർപേഴ്സൺ സെൽവി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഒലവക്കോട് സൂര്യ ബിൽഡിംഗിൽ ഒന്നാം നിലയിലാണ് പുതിയ ശാഖാ പ്രവർത്തിക്കുന്നത്. അഞ്ചു ജില്ലകളിയായി അൻപതോളം ബ്രാഞ്ചുകളുള്ള സൂര്യ ഗോൾഡ് ലോൺ കമ്പനി, മണി ട്രാൻസ്ഫർ, കറൻസി എക്സ്‌ചേഞ്ച് സൗകര്യങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ഈ വർഷം വിവിധ ജില്ലകളിലായി പത്തോളം ബ്രാഞ്ചുകൾ ആരംഭിക്കാനും വിപണിയിൽ സജീവ സാന്നിധ്യമാകാനും പദ്ധതിയിടുന്നതായി സൂര്യ ഗോൾഡ് ലോൺ ചെയർപേഴ്സൺ സെൽവി ശിവകുമാർ, മാനേജിംഗ് ഡയറക്ടർ എസ്.ശിവകുമാർ എന്നിവർ അറിയിച്ചു.