ഷൊർണൂർ: കുളപ്പുള്ളി കല്ലിപ്പാടം പറക്കുട്ടിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തി. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി സച്ചിധാനന്ദ മുഖ്യകാർമ്മികത്വം വഹിച്ചു.
ഗുരുമന്ദിരം ഏവരുടെയും മഹനീയ ആരാധനാലയമായി ശോഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി സ്വാമി സച്ചിദാനന്ദ
പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി മുഖ്യാതിഥിയായി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.സി.ജയൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തി.
എം.അരവിന്ദാക്ഷൻ, എ.ജ്ഞാനദേവൻ, കെ.ആർ.ബാലൻ, സി.സതീശൻ, ബി.വിജയകുമാർ, പി.രത്നകുമാരി, എ.സ്വയംപ്രഭ, പി.കരുണാകരൻ, എ.എ.സജീവ്, എ.എ.രാജീവ് എന്നിവർ സംസാരിച്ചു. ഗുരുഭക്തയായ സരസു ജ്ഞാനദേവന്റ സ്മരണയ്ക്കായിട്ടാണ് ഗുരുമന്ദിരം സമർപ്പിച്ചിരിക്കുന്നത്.