d

ചിറ്റൂർ: കേരളകൗമുദിയും എക്‌സൈസ് വകുപ്പും ചിറ്റൂർ പ്രതികരണ വേദിയും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ സെമിനാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്.എസ്.എസിൽ നടക്കും. എക്‌സൈസ് ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ പി.അഭിദാസൻ ഉദ്ഘാടനം ചെയ്യും. ചിറ്റൂർ പ്രതികരണ വേദി പ്രസിഡന്റ് എ.ശെൽവൻ അദ്ധ്യക്ഷനാകും. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ.ഷാജഹാൻ ബോധവത്കരണ ക്ലാസെടുക്കും. പി.ടി.എ പ്രസിഡന്റ് പി.വിജയൻ, പ്രിൻസിപ്പൽ എ.ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി റിപ്പോർട്ടർ എ.രാമചന്ദ്രൻ സ്വാഗതവും സജിത്ത് നന്ദിയും പറയും.