
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് മന്നോടിയായി കൂത്തമ്പലത്തിൽ കൂത്ത് തുടങ്ങി. ഇനി പതിനേഴ് രാവുകളിലും കൂത്തുമാടം ഉണർന്നിരിക്കും. ദേവസ്വം കൂത്തോടെയാണ് തോൽപ്പാവക്കൂത്തിന് തുടക്കമായത്.പുരാണേതിഹാസങ്ങൾ കൂത്തിലൂടെ അവതരിപ്പിക്കപ്പെടും പാലപ്പുറം സാദാനന്ദ പുലവരാണ് കൂത്ത് അവതരിപ്പിക്കുക.പതിനഞ്ചാം വയസിൽ ചിനക്കത്തൂരിന്റെ മണ്ണിലെ കൂത്ത് മാടത്തിൽ നിന്നുമാണ് സദാനന്ദപുലവർ തോൽപ്പാവക്കൂത്തിൽ അരങ്ങേറ്റം നടത്തിയത്. തൊണ്ണൂറുകളിൽ പിതാവ് അണ്ണാമല പുലവർ ഏല്പിച്ചു നൽകിയ ഈ പുരാണ ക്ഷേത്ര കല അതിന്റെ തനിമയോടെ പുലവർ തുടർന്ന് പോകുന്നു. ഏഴുതലമുറയായി കാത്തു സൂക്ഷിക്കുന്ന താളിയോല ഗ്രന്ഥങ്ങളും പാവകളും ഇദ്ദേഹം ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തോൽപ്പാവകൂത്തിന്റെ എല്ലാ പ്രമാണങ്ങളും അടങ്ങിയ തമിഴ് ഗ്രന്ഥങ്ങളാണിത്. തോൽപ്പാവകൂത്തിൽ പറയുന്ന കാമ ശാസ്ത്രത്തിന്റെ വ്യാഖ്യാനം അടക്കമുള്ള ഈ പ്രമാണങ്ങൾ ലോകത്തു മറ്റൊരിടത്തും ഇല്ലെന്ന് പറയാം.
പാവക്കൂത്ത് കല അന്യം നിന്നപോകാതിരിക്കാൻ കൂത്ത് പഠിക്കാൻ താല്പര്യമുള്ളവരിലേക്ക് പകർന്നു നൽകുകയാണ് സദാനന്ദ പുലവർ .ഇവിടത്തെ പഠനകളരിയിൽ 12 പേരാണ് നിലവിൽ ഈ കല അഭ്യസിക്കുന്നത്. അതിൽ ഏഴപേർ ഇപ്രാവശ്യം ചിനക്കത്തൂരിൽ ഉണ്ടാകും. പിന്തുണയുമായി
ഭാര്യ പുഷ്പാവതി മകൻ ഗോകുൽ എന്നിവർ പുലവരുടെ കൂടെ ഉണ്ട്.