
പട്ടാമ്പി: കൊപ്പം പഞ്ചായത്തിൽ നിലവിലെ പ്രസിഡന്റ് മുസ്ലിം ലീഗിലെ എം.സി.അബ്ദുൾ അസീസിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്.
ഭരണ മുന്നണിയിലെ തന്നെ ഒരംഗം കാലുമാറിയതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. കോൺഗ്രസ് അംഗം ഷഫീക്കാണ് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗം നിഷ്പക്ഷ നിലപാട് സ്വീകരിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൂറുമാറി വോട്ട് ചെയ്ത അംഗത്തിനെതിരെ ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത് വന്നു.