ചെറിയനാട്: ഉത്തരപള്ളി ആറ്റിലേക്കുള്ള നീരൊഴുക്ക് നിലച്ചത് മൂലം സമീപവാസികൾ ബുദ്ധിമുട്ടുന്നു. തോട് പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് അവരുടെ ആവശ്യം. പഞ്ചായത്തിലെ നാലാം വാർഡിൽ കടുമ്പശ്ശേരി പടി മുതൽ കനാൽ റോഡ് വരെയുള്ള തോടിന്റെ പണി ശരിയായ രീതിയിൽ നടത്തിയിട്ടില്ല.

ഉത്തരപള്ളിയിലേക്കുള്ള നീരൊഴുക്ക് പുനസ്ഥാപിക്കണമെന്ന് മാമ്പ്ര ഒന്ന് പാടശേഖരസമിതി സെക്രട്ടറി രാജൻ പി. ആവശ്യപ്പെട്ടു. തോടിന്റെ പേരിൽ ചിലർ നിലംനികത്തിയിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം പാടങ്ങളിൽ കയറുന്ന സ്ഥിതിയാണ്. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ല. അനികൃതമായ നിലം നികത്തൽ അവസാനിപ്പിച്ച് മാമ്പ്ര പാടത്തെസംരക്ഷിക്കണമെന്ന് സ്ഥലവാസികളായ വിശ്വനാഥൻ വൈശാലിയും ചിറത്തറ വീട്ടിൽ സി എം ജോണും നെടുംതറവടക്കേതിൽ വിദ്യാധരനും ആവശ്യപ്പെട്ടു.