
പ്രമാടം : എഴുപത്തിയഞ്ചാം വാർഷികത്തിനൊരുങ്ങുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി കൂട്ടായ്മ തലമുറകളുടെ സംഗമമായി. പൂർവ വിദ്യാർത്ഥിയും പാലക്കാട് ചിറ്റൂർ ഗവ.കോളജ് മുൻ പ്രിൻസിപ്പലും കോളീജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.ജി.സുവർണ കുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായ പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ , ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത്, കമ്മഡോർ പാം എബ്രഹാം, അഡ്വ.എൻ.സതീഷ് കുമാർ, അഞ്ജന അനീഷ്, നേതാജി അലൂമ്നി വൈസ് പ്രസിഡന്റ് ബിജുമോൻ കെ.സാമുവൽ, റിട്ട.പ്രൊഫ.മാമ്മൻ സക്കറിയ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് വി.ശശികുമാർ, ഹെഡ്മിസ്ട്രസ് സി.ശ്രീലത, പ്രിൻസിപ്പൽ പി.കെ.അശ്വതി, അലൂമ്നി സെക്രട്ടറി അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷ പരിപാടികൾക്കും രൂപം നൽകി.