
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്റെ ജില്ലാതല സമാപന പ്രഖ്യാപന ചടങ്ങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.ഷിബു ഡോക്യുമെന്റേഷൻ പ്രകാശനം നടത്തി. ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി.ഡി.എസുകൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു. പ്രശസ്ത ഗായിക ദേവനന്ദ രാജീവ് സംഗീതവിരുന്ന് നയിച്ചു. ജാഫർ മാലിക്ക്, ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, എന്നിവർ പങ്കെടുത്തു.