photo-
: അക്ഷതകലശ ഘോഷയാത്രയ്ക്ക് മുളക്കുഴ കാണിയ്ക്ക മണ്ഡപം ജംഗ്ഷനിൽ സ്വീകരിക്കുന്നു.

ചെങ്ങന്നൂർ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി അയോദ്ധ്യയിൽ നിന്ന് പൂജിച്ച അക്ഷതകലശ ഘോഷയാത്രയ്ക്ക് മുളക്കുഴ കാണിയ്ക്ക മണ്ഡപം ജംഗ്ഷനിൽ സ്വീകരണം നൽകി. കലശകുഭം ഏറ്റുവാങ്ങി വാദ്യമേളങ്ങളോടും, നാമജപത്തോടുംകൂടി മുളക്കുഴ ഗന്ധർവമുറ്റത്ത് ഭഗവതിക്ഷേത്രസന്നിദ്ധിയിൽ എത്തിച്ചു. ജനുവരി - 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുമ്പായി എല്ലാ ഭവനങ്ങളിലും എത്തിക്കും. എസ്. സുനിൽ കുമാർ, എസ്. അഭിജിത്ത്, പ്രശാന്ത് മേക്കാട്ടിൽ, പ്രമോദ് കാരയ്ക്കാട് , അനീഷ് മുളക്കുഴ, പി. ജി പ്രിജിലിയ, രാമചന്ദ്രൻ പിള്ള, എസ്. സുധീഷ്, തുളസീധരൻ, കെ. സി മനോജ്, ശിവപ്രസാദ് നമ്പൂതിരി, ശരത്ത് ശ്യാം, ശശിധരൻ നായർ, എസ്. അഭിനവ്, കെ.ജി ഷാജി, എസ്. അശ്വിൻ,സുബാഷ് ടി.നായർ, അജികുമാർ,രഹിത്ത്, പി. സി ശ്രീകുമാരി, ഗീതകുമാരി, ഗീത ചന്ദൻ, എം.എ പ്രദീപ്, സരളാദേവി, പ്രദീപ് കുമാർ, ശിവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.