
മുളക്കുഴ: രഞ്ജിനി ഗ്രന്ഥശാലയുടെയും താലൂക്ക് ലീഗിൽ സർവ്വീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. അഡ്വ.റെഞ്ചി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂർ സ്പെഷ്യൽ കോർട്ട് ജഡ്ജ് ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു . എൽ.പി സത്യപ്രകാശ് പുതുവത്സര സന്ദേശം നൽകി .എഴുത്തുകാരി ഗീത വി.സി,കോമഡി താരം കാരയ്ക്കാട് വിനീഷ് പ്രസന്നൻ എന്നിവരെ ആദരിച്ചു . ജി.സുനിൽ കുമാർ, രതീഷ്.എസ്, സിന്ധു ബിനു, പി.കെ ശിവൻകുട്ടി, ഷിബു.എസ്, റ്റി.എ മോഹനൻ, ആമിന, നിഷ, അജിംഷാ, കാവ്യാ, സോനു എന്നിവർ പങ്കെടുത്തു.