01-sneharamam

​​​​​പ​ത്ത​നം​തിട്ട : എൻ.എസ്.എസ് വോളണ്ടിയർമാരുടെ കരുത്തിൽ മാലിന്യം നിറഞ്ഞ അപകടവളവിൽ ഇനി സ്നേഹ പൂക്കൾ വിരിയും. മുളയും കുപ്പികളും അലങ്കാരമാക്കി ഉദ്യാനമൊരുക്കിയിരിക്കുകയാണ് പ്രമാടം നേതാജി എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാർ. മൈലപ്ര കുമ്പഴ വടക്ക് ശാന്തിനഗർ വാർഡിലെ സ്‌നേഹാരാമം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുലശേഖരപതി ​ - മൈലപ്ര പാതയിലെ കുന്നിൻചരിവിൽ മാലിന്യവും മദ്യക്കുപ്പികളും, പ്ലാസ്റ്റിക്ക് കുപ്പികളും നിറഞ്ഞ കുറ്റിക്കാടാണ് സ്നേഹാരാമമായി മാറിയത്. ബോഗൺവില്ല, ജമന്തി, തെറ്റി, ചെമ്പരത്തി, റോസ തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചു. ഒരാഴ്ചത്തെ കഠിന പരിശ്രമത്താൽ സന്ദർശകർക്കായി മുളകൊണ്ട് ഇരിപ്പിടവും തയാ​റാക്കി. വാർഡ് മെമ്പർ റെജി എബ്രഹാം, പ്രമാടം നേതാജി സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആഷിക്ക്.എസ് എന്നിവർ പങ്കെടുത്തു.