പ​ത്ത​നം​തിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ പെരുന്നാൾ 7,8 തീയതികളിൽ നടക്കും. വികാരി റവ. ഫാ. ഗബ്രിയേൽ ജോസഫ് കൊടിയേറ്റി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് റവ. ഫാ. ബിജോ പീടികയിൽ നേതൃത്വം നൽകി. റവ. ഫാ. കോശി ഫിലിപ്പ് കോർ എപ്പിസ്‌കോപ്പ, അസിസ്റ്റന്റ് വികാരി റവ. ഫാ. കോശി വി. വർഗീസ്, റവ. ഫാ. ബിജോ പീടികയിൽ ,ട്രസ്റ്റി ടി. ജെ. ചെറിയാൻ, സെക്രട്ടറി ഏബൽ മാത്യു, ബിജു ഗീവർഗീസ്, സാജൻ ദാനിയേൽ എന്നിവർ നേതൃത്വം നൽകി. 7ന് രാവിലെ കുർബ്ബാനയ്ക്ക് വികാരി റവ. ഫാ. ഗബ്രിയേൽ ജോസഫ് നേതൃത്വം നൽകും. വൈകിട്ട് 6.30ന് റാസ. 8ന് അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര ഓർത്തഡോക്‌സ്​ സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം .നേർച്ചവിളമ്പ് .