
പത്തനംതിട്ട : ഏകാരോഗ്യം കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലനം തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാവർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാറാവു, വാർഡ് മെമ്പർമാരായ മോനി ബാബു, ഗിരീഷ് കുമാർ ,അമ്പിളി.കെ.കെ , ഷിനു മോൾ എബ്രഹാം,മെഡിക്കൽ ഓഫീസർ ഡോ.ആൻസി അലസ് ,സെക്രട്ടറി ഷാജു പി.എ ,ഹെൽത്ത് സൂപ്പർവൈസർ വിമൽഭൂഷൻ, പി.ആർ.ഒ ജോളി എന്നിവർ സംസാരിച്ചു. തുമ്പമൺ സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.ആശ ,ജില്ലാമെന്റർ ഷെറീന എന്നിവർ ക്ലാസിന് നേതൃത്വം നൽകി.