കോന്നി: കോന്നി സഹകരണ കാർഷിക വികസന ബാങ്ക് കുടിശിക നിവാരണത്തിന് ഫെബ്രുവരി 4,5 തീയതികളിൽ അദാലത്തു നടത്തും. ജപ്തി, റവന്യൂ റിക്കവറി നടപടികളിൽ ഇരിക്കുന്ന വായ്പകൾ കാര്യമായ ഇളവുകളോടെ അവസാനിപ്പിക്കാൻ അവസരം നൽകും. മരിച്ചവരുടെയും ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെയും അവകാശികളുടെയും വായ്പ്പകൾക്കും ആനുകൂല്യം ലഭിക്കും. ലേലനടപടികൾ പൂർത്തിയാക്കി സർക്കാർ കൺഫർമേഷൻ ലഭിക്കാൻ കൊടുത്തിട്ടുള്ള വായ്പ്പകളും അദാലത്ത് പരിധിയിൽ വരും. അദാലത്തിൽ തീരുമാനമാകുന്നത് നിശ്ചിത തവണകളായി മാർച്ച് 31 നു മുൻപ് അടച്ചു തീർക്കാം. വായ്പ കുടിശിക ഉള്ളവർ അദാലത്തിൽ പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ അറിയിച്ചു. ഫോൺ.9446003481.