sneharamam
എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ചു സ്നേഹാരാമം പദ്ധതി തുടങ്ങിയപ്പോൾ

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹാരാമം പദ്ധതി നടപ്പാക്കി. വാർഡ് കൗൺസിലർ അന്നാമ്മ മത്തായി ഉദ്ഘാടനം ചെയ്തു. മാലിന്യം നിക്ഷേപിക്കുന്ന പ്രദേശം മാലിന്യ മുക്തമാക്കി പൂന്തോട്ടം ഒരുക്കുന്ന പദ്ധതിയാണ് സ്നേഹാരാമം. നഗരസഭ 28-ാം വാർഡിലാണ് പദ്ധതി നടപ്പാക്കിയത്. പ്രിൻസിപ്പൽ നവനീത കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ്, വൈസ് പ്രസിഡന്റ് ബിനു എസ്.കുറുപ്പ്
മുൻ കൗൺസിലർ സി.മത്തായി, മുൻ പി.ടി.എ പ്രസിഡന്റ് പി.കെ. ഗോപിദാസ്, ജി.എൽ.പി.എസ്. പ്രഥമാദ്ധ്യാപിക ഗീതാമണി, അസി. കോർഡിനേറ്റർ സി.ബിന്ദു, ആർ.രഞ്ജിത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.രേശ്മ, വോളന്റിയർ ശരൺ എച്ച് എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് സ്നേഹാരാമം പദ്ധതി നടപ്പാക്കിയത്.