അടൂർ : മഹാത്മ ജനസേവനകേന്ദ്രം അഭയകേന്ദ്രത്തിലെ അന്തേവാസികൾ നിർമ്മിക്കുന്ന കറിക്കൂട്ടുകൾ ഗ്രേറ്റ്മ ഫുഡ് പ്രോഡക്ട്‌സ് എപേരിൽ വിപണിയിലെത്തിക്കുന്നതിന് അടൂർ കിളിവയലിലെ ഔട്ട്‌ലെറ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കർണ്ണാടക ബേഡഗി, ആന്ധാപ്രദേശിലെ ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന ഉദ്പ്പന്നങ്ങൾ കഴുകി പൊടിച്ച് മായമില്ലാതെയാണ് വിപണിയിലെത്തിക്കുന്നത്. 'സമൂഹത്തിന് നല്ല ഭക്ഷ്യ സംസ്‌ക്കാരം' എന്നതാണ് മഹാത്മ ലക്ഷ്യമിടുന്നത്. 'വിശ്വസിച്ച് കഴിക്കാം' എന്നതാണ് പ്രചരണവാക്യം. കാശ്മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറി മസാലകൾ, കറിക്കൂട്ടുകൾ, ബ്രോസ്റ്റഡ് മസാലകൾ, അച്ചാറുകൾ, ചെറു ധാന്യങ്ങൾ, ധാന്യപ്പൊടികൾ, തേയില, കാപ്പി ഉദ്പ്പന്നങ്ങൾ, രാജസ്ഥാൻ മിഠായികൾ, ശുദ്ധമായ പാചക എണ്ണകൾ ഉൾപ്പെടെ നൂറോളം വിഭവങ്ങൾ ഫാക്ടറി വിലയിൽ ലഭിക്കും. മൊത്തക്കച്ചവടക്കാർക്ക് ഓർഡർ അനുസരിച്ച് കടകളിൽ എത്തിച്ച് കൊടുക്കും. ഹോം ഡെലിവറി ലഭ്യമാണ്. വരുമാനം മഹാത്മ ജനസേവനകേന്ദ്രം അന്തേവാസികളുടെ ഉന്നമനത്തിനായി ചെലവഴിക്കുമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. ഏറത്ത് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ തരകൻ, അനിൽ പൂതക്കുഴി, രാജേഷ് അമ്പാടി, ഏറത്ത് സഹകരണസംഘം ബാങ്ക് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, സി.പി.എം ഏരിയാകമ്മറ്റി അംഗം അഡ്വ. എസ് മനോജ്, അടൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി. ഡി സജി, സി.പി. എം എൽ.സി സെക്രട്ടറി കെ. മോഹനൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി സജി മഹർഷിക്കാവ് എന്നിവർ പങ്കെടുത്തു.