ചെങ്ങന്നൂർ : തിരുവൻവണ്ടൂർ കണ്ടത്തിൽ പടിയിൽ വെട്ടിക്കൊണ്ടിരുന്ന മരം വീണ് തൊഴിലാളി മരിച്ചു. കോലടത്ത്ശേരി പാലയ്ക്കാത്തറ വണ്ടാതറയിൽ കമലാസനൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. വെട്ടിക്കൊണ്ടിരുന്ന മരം മറിഞ്ഞ് സമീപത്ത് നിന്ന മരത്തിൽ ഇടിച്ച ശേഷം കമലാസനന്റെ മുകളിലേക്ക് വീഴുകയായിരുന്നു . മൃതദേഹം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.