ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെയും അങ്ങാടിക്കൽ തെക്ക്ഹയർസെക്കൻഡറി സ്‌കൂളിന്റെയും എൻ.എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പമ്പ ഇറിഗേഷൻ പൊതുസ്ഥലം ശുചീകരിച്ച് സ്‌നേഹാരാമം തയ്യാറാക്കി. എൻ.എസ്എസ് കോ ഓർഡിനേറ്റർ പ്രജീഷ് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ .കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമാ മോഹൻ ഉദ്ഘാടനംചെയ്തു. ഡി. പ്രദീപ് സാലി ,കെ. പി .പ്രദീപ് , ബിജോയ് എം, ബിബിന്ദു ,സെക്രട്ടറി ജയൻ, അസിസ്റ്റന്റ് സെക്രട്ടറി ലിസ ,ഹെൽത്ത് ഇൻസ്‌പെക്ടർ മാജിദ് എന്നിവർ പങ്കെടത്തു.