sp
മഹാരാഷ്ട്രയിലെ ബല്ലാപ്പൂരിൽ നടന്ന ദേശീയ സ്‌കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4*100 റിലേയിൽ കേരളത്തിനു വേണ്ടി സ്വർണം നേടിയ അമാനികയ്ക്കും സ്‌നേഹയ്ക്കും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉപഹാരം നൽകി ആദരിച്ചപ്പോൾ

പത്തനംതിട്ട: മഹാരാഷ്ട്രയിലെ ബല്ലാപ്പൂരിൽ നടന്ന ദേശീയ സ്‌കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4*100 റിലേയിൽ കേരളത്തിനു വേണ്ടി സ്വർണം നേടിയ അമാനികയ്ക്കും സ്‌നേഹയ്ക്കും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇരുവരുടെയും കോച്ചായ റെജിന് മാത്യൂവിനെ കെ.അനിൽകുമാർ ആദരിച്ചു. മെഡൽ ജേതാക്കൾ കായിക പരിശീലിച്ചത് ജില്ലാ സ്റ്റേഡിയത്തിലാണ്. ചടങ്ങിൽ സ്‌പോർട്‌സ് കൗൺസിൽ വോളിബാൾ കോച്ച് തങ്കച്ചൻ പി.ജോസഫ്, സതീഷ് പിൽ. അജിത്, ബിജോയ് തോമസ്, സുധീഷ് ആചാര്യ, ഹോക്കി അസോ. ജില്ലാ സെക്രട്ടറി അമൃത് സോമരാജൻ എന്നിവർ സംസാരിച്ചു.