
ശബരിമല : മകരവിളക്ക് ദിനത്തിലും തൊട്ടു മുമ്പുള്ള ദിവസവും തിരക്ക് കുറയ്ക്കാൻ വെർച്വൽ ക്യൂ ബുക്കിംഗ് നിയന്ത്രിക്കണമെന്ന് പൊലീസ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ദേവസ്വം കമ്മിഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും കത്തുനൽകി. 14ന് 40,000 ആയും, 15ന് 20,000 ആയും തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണം. പമ്പയിലെ സ്പോട്ട് ബുക്കിംഗ് നിറുത്തി നിലയ്ക്കലിൽ ക്രമീകരിക്കണമെന്നും ദേവസ്വം കമ്മിഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും നൽകിയ കത്തിൽ പറയുന്നു.