കലഞ്ഞൂർ: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്​ഞവും ഹിന്ദുമത സമ്മേളനവും ജനുവരി 7 മുതൽ 14 വരെ നടക്കും. ഹോരക്കാട് ഗോവിന്ദൻ നമ്പൂതിരിയാണ് യജ്​ഞാചാര്യൻ . 7 ന് വൈകിട്ട് 6.30ന് തന്ത്രി കളക്കട നമ്പീ മഠത്തിൽ രമേശര് ഭാനു ഭാനു പണ്ടാരത്തിലുംചലച്ചിത്രതാരം ദേവനന്ദയും ഭദ്രദീപം തെളിക്കും. തുടർന്ന് ഭാഗവത സപ്താഹ മാഹാത്മ്യം പരായണവും പ്രഭാഷണവും . 8 മുതൽ 14 വരെ രാവിലെ ഭാഗവത പാരായണം, പൂജകൾ, എല്ലാ ദിവസവും വൈകിട്ട് 6.30 ന് പ്രഭാഷണം.