award

പന്തളം: എം.ജി യൂണിവേഴ്‌​സിറ്റി എം.എസ് സി ബയോ ഫിസിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീപ്രിയ.എസ്, കുളനട ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിൽ ലളിതഗാനം, കവിതാലാപനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ ഒന്നാംസ്ഥാനം ലഭിച്ച രഞ്ജിനി, ജില്ലാതല ഹൈസ്‌കൂൾ കലോത്സവത്തിൽ ഉറുദു ഗസലിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച നന്ദന എന്നിവരെ തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ അനുമോദിച്ചു. യോഗം സാഹിത്യകാരനും നിരൂപകനുമായ ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പ്രൊഫ.വി.കെ.കോശി അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്ത് പ്രസംഗി​ച്ചു.