
പന്തളം : മങ്ങാരം ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബാലോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി കെ.എച്ച്.ഷിജു അദ്ധ്യക്ഷനായിരുന്നു. ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം നേടിയ ബാലവേദി പ്രസിഡന്റ് കെ.ഷിഹാദ് ഷിജു , സെക്രട്ടറി ഭഗത് ലാൽ എന്നിവരെ സാംസ്‌കാരിക പ്രവർത്തക പ്രിയതാ രതീഷ് അനുമോദിച്ചു. റിട്ട. പ്രഥമാദ്ധ്യാപിക ബീന കെ.തോമസ് സമ്മാനദാനം നടത്തി. ലൈബ്രറി കൗൺസിൽ മേഖലാസമിതി കൺവീനർ കെ.ഡി.ശശീധരൻ,വായനശാല പ്രസിഡന്റ് ഡോ. ടി.വി.മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.വനിതാകർഷക രേവമ്മ ഉണ്ണികൃഷ്ണനെ ആദരിച്ചു.