logo

തിരുവല്ല : 40-ാമത് അഖില ഭാരത ഭാഗവത സത്രത്തിന്റെ ലോഗോ ചലച്ചിത്രതാരം ഉർവ്വശി പ്രകാശനം ചെയ്തു. മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെ 12 ദിവസങ്ങളിലായി തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിലാണ് സത്രം നടക്കുന്നത്. സത്രം നിർവ്വഹണ സമിതി ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, ജനറൽ കൺവീനർ പി.കെ.ഗോപിദാസ്, ട്രഷറർ പ്രമോദ് സി ജെ, കോർഡിനേറ്റർ ഡോ.പ്രശാന്ത്, കൺവീനർ സുരേഷ് കുമാർ പുറയാറ്റ്, പബ്ലിസിറ്റി ചെയർമാൻ ശ്രീനിവാസ് പുറയാറ്റ്, ജേക്കബ് ഇമ്മാനുവൽ, ഷെഞ്ജു എന്നിവർ പങ്കെടുത്തു.