school

വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹൈസ്‌കൂളിലെ 1984 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ കുടുംബസംഗമം പൂർവ്വവിദ്യാർത്ഥിയായ ആലപ്പുഴ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് വിജു സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് സാലി സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ഏബ്രഹാം, ഹെഡ്മിസ്ട്രസ് രജനി ജോയി, ചലച്ചിത്ര നടൻ പ്രശാന്ത് അലക്‌സാണ്ടർ, നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ വിഹാൻ വിഷ്ണു, ഫാ.സ്റ്റാൻലി ജോൺസ്, ബിജു ജേക്കബ്, ജോജി കെ.ജെ എന്നിവർ സംസാരിച്ചു. മുൻ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിച്ചു.