
തിരുവല്ല : കുടുംബങ്ങൾക്ക് ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത പറഞ്ഞു. കൊട്ടാരക്കര ഇടമുളയ്ക്കൽ സ്വദേശി തോമസിനും കുടുംബത്തിനും പുതുവത്സര സമ്മാനമായി നൽകിയ വീടിന്റെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം. അഭയം പദ്ധതിയിൽ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ കൂദാശയും മെത്രാപോലീത്ത നിർവ്വഹിച്ചു. ഭവന രഹിതർക്കായി 82 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ജനുവരിയിൽ 15 വീടുകളുടെ നിർമ്മാണം പൂർത്തിയാകും. ഭവന നിർമ്മാണ കോർഡിനേറ്റർ റവ.വി.എസ്.സ്കറിയ, ഇടവക വികാരി റവ.ബിനു സി സാമൂവൽ എന്നിവരും സംസാരിച്ചു.