
ചെങ്ങന്നൂർ: യു.ഡി.എഫ് 9ന് ചെങ്ങന്നൂരിൽ നടത്തുന്ന കുറ്റവിചാരണ സദസിന്റെ സംഘാടകസമിതി ഓഫീസ് നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ പി ഉമ്മൻ,കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, പി.വി.ജോൺ, തോമസ് ചാക്കോ, അഡ്വ.ഡി.നാഗേഷ് കുമാർ, സുജിത് ശ്രീരംഗം, പി.എൻ.നെടുവേലി, സാബു ഇലവുംമൂട്ടിൽ, ജോൺസ് മാത്യൂ, വി.എസ് ബിജു, സി എൻ പ്രസന്നകുമാർ, അഡ്വജോർജ് തോമസ്, കെ.ദേവദാസ്, സുജാജോൺ, അഡ്വ.മിഥുൻകുമാർ, റ്റി.കെ.ഷാജഹാൻ,തോമസ് എബ്രഹാം,അനിയൻ കോളൂത്ര,ശോഭ വർഗീസ്, അഡ്വ.ദിലീപ് ചെറിയനാട് എന്നിവർ പ്രസംഗിച്ചു.