
ചെങ്ങന്നൂർ ഗവ: ഐ.ടി.ഐയിലെ എൻ.എസ്.എസ് യൂണിറ്റ് ആലാ പെണ്ണുക്കര പള്ളിമുക്ക് ജംഗ്‌ഷനിൽ സ്നേഹാരാമം ഒരുക്കി. ആലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴ എസ്. ഡി കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ. എസ് .ലക്ഷ്മി ഉദ്ഘാടനംചെയ്തു. എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ ആർ.വരുൺലാൽ, വാർഡ് മെമ്പർ സീമാ ശ്രീകുമാർ, നൗഫൽ. ഇ, ശ്രീജിത്ത് പി .എസ്, ശ്രീജിത്ത് സി. കെ, ശ്യാംപ്രകാശ് എസ്, രാജാറാം, വിനോദ് കെ ജി, പ്രശാന്ത് ബാബു എന്നിവർ നേതൃത്വം നൽകി.