തിരുവല്ല: എൽ.ഡി.എഫിലെ മുൻ ധാരണപ്രകാരം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖയും പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫും രാജിവച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ബി.ഡി.ഒ ലിബി സി.മാത്യുവിനാണ് രാജിക്കത്ത് നൽകിയത്. 2020 ഡിസംബർ 30നാണ് മൂന്ന് വർഷത്തേക്ക് പ്രസിഡന്റായി ചുമതലയേറ്റത്. ഇനിയുള്ള ഒരുവർഷം എൻ.സി.പിക്കും അവസാനവർഷം സി.പി.ഐക്കും നൽകാനാണ് ധാരണ. ഇതുപ്രകാരം എൻ.സി.പിയിലെ അഡ്വ.വിജി നൈനാൻ അടുത്ത പ്രസിഡന്റാകും. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് പഞ്ചായത്ത് സെക്രട്ടറി ഷാജി എ. തമ്പി മുമ്പാകെയാണ് രാജിക്കത്ത് നൽകിയത്. ഇനിയുള്ള രണ്ടുവർഷം കേരള കോൺഗ്രസി (എം) നാണ് പ്രസിഡന്റ് സ്ഥാനം.