
അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകൻ മന്നത്ത് പദ്മനാഭന്റെ 147-ാം ജന്മദിനം വിവിധ പരിപാടികളോട് ആഘോഷിച്ചു റിട്ട. എ.ഒ രാധാകൃഷ്ണൻ ടി.പി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ആർ ഗോപാലകൃഷ്ണ പിള്ള മന്നം അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. യുവത പ്രസിഡന്റ് ഷെഫിൻ ഷാജി, ബിജു ജനാർദ്ദനൻ, എസ്.അൻവർഷ, എൻ.മുരളി, എസ്.താജുദീൻ എന്നിവർ പ്രസംഗിച്ചു. വനിതാ വേദി ഭാരവാഹികളായ വിദ്യ വി.എസ്, ബി.ഷിംന എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം അജി ചരുവിള സമ്മാന വിതരണം നടത്തി.