
നെല്ലിമുകൾ : നെല്ലിമുകൾ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷം നടത്തി. നെല്ലിമുകൾ ഗവ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് നവാഗത ചലച്ചിത്ര സംവിധായകൻ വിഷ്ണുമോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആർ. മോഹനൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടൂ, ഡിഗ്രികോഴ്സുകളിൽ ഉന്നതവിവിജയ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ബി. കൃഷ്ണകുമാർ, ഷീജാ കൃഷ്ണൻ, സാറാമ്മ ചെറിയാൻ, റോസമ്മ ഡാനിയേൽ, പി. ജി. ഉമ്മച്ചൻ, സുമുവൽ സി. ജോൺ, എം. ആർ. ദാസപ്പൻ നായർ എന്നിവർ സംസാരിച്ചു.