മാരൂർ : ചാങ്കൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്നുമുതൽ 10 വരെ നടക്കും. കന്യാകുമാരി വിമൽ വിജയ് ആണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 5.30 ന് മുൻ ഡി. ജി. പി അലക്സാണ്ടർ ജേക്കബ് ഭദ്രദീപ പ്രകാശനം നടത്തും. തന്ത്രി ഉണ്ണികൃഷ്ണ ശർമ്മ വിഗ്രഹ പ്രതിഷ്ഠ നടത്തും. പ്രസിഡന്റ് ടി. കെ. സരീഷ് ബാബു അദ്ധ്യക്ഷതവഹിക്കും. 6 ന് വൈകിട്ട് 7 ന് ജിജി മാരിയോടയുടെ പ്രഭാഷണം, 7 ന് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, 8 ന് രാവിലെ 10.30 ന് രുഗ്മിണി സ്വയംവരം, 12.30 ന് സ്വയംവരസദ്യ, 5.30 ന് സർവ്വൈശ്വര്യപൂജ, 10 ന് 11.30 ന് അവഭൃഥസ്നാന ഘോഷയാത്ര.