അരുവാപ്പുലം : അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവർഗ കോളനിയിലുള്ളവർക്ക് അക്കരെ ഇക്കരെ കടക്കാൻ കടത്തുവള്ളം എത്തി. 37 കുടുംബങ്ങളണ് ഇവിടെ താമസമുള്ളത്. കോന്നി ബ്ളോക്ക് പഞ്ചായത്ത് 2.45 ലക്ഷം രൂപ വകയിരുത്തിയാണ് വള്ളം വാങ്ങിയത്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസീമണിയമ്മ, വാർഡ് മെമ്പർ സിന്ധു എന്നിവർ ആദ്യയാത്ര നടത്തി കടത്തുവള്ളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വള്ളപ്പൊക്ക സമയത്ത് ഒറ്റപ്പെടുത്ത പ്രദേശമാണ് ആവണിപ്പാറ. വള്ളം എത്തിയത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമാണ്.