പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേമിനെ ആശ്രമത്തിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലു പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. കുന്നംകുളം പഴഞ്ഞി എം.ഡി കോളേജിലെ എൽ.ഡി ക്ലർക്ക് ഗീവീസ് മാർക്കോസ് ,​ കോട്ടയം കോലഞ്ചേരി സ്വദേശി അജു മാത്യു പുന്നയ്ക്കൽ,​ മീനടം സ്വദേശി പ്രകാശ് വർഗീസ്, ആലുവ സ്വദേശി ലിജോ പത്തിക്കൽ എന്നിവർക്കെതിരെയാണ് കേസ്. മുറ്റത്തെ ചെടിച്ചട്ടികൾ എറിഞ്ഞ് പൊട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും പരാതിയുണ്ട്.